About Us

2011-ൽ അരുൺ എസ് പിള്ളയുടെ നേതൃത്വത്തിൽ ആരംഭിച്ച സംരംഭമാണ് Kurumpumkattil Feeds ( KC FEEDS).കർഷകർക്ക് കൈത്താങ്ങായി “കുറഞ്ഞ വിലയിൽ ഗുണനിലവാരമുള്ള കാലിത്തീറ്റ” എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ സംരംഭം ഇന്ന് ദിവസേന 50 ടൺ കാലിത്തീറ്റ ഉത്പാദിപ്പിക്കുന്നു.

 ഫാക്ടറിയിൽ നിർമ്മിച്ച, പോഷക സമ്പുഷ്ടമായ കാലിത്തീറ്റകൾ അന്നന്നു തന്നെ കേരളത്തിലെവിടെയും ഉപഭോക്താക്കളുടെ ആവശ്യാനുസരണം എത്തിച്ചു കൊടുക്കാൻ കഴിയുന്നതിലൂടെ കർഷകർക്ക് വളരെ സഹായകരമാകാൻ Kurumpumkattil Feeds( KC FEEDS)-ന് സാധിച്ചിട്ടുണ്ട്. കന്നുകാലികൾക്ക് ആവശ്യമായ പോഷക ഘടകങ്ങൾ ഏറെയുള്ള Kurumpumkattil Feeds (KC FEEDS) കാലിത്തീറ്റകൾക്ക് കേരളത്തിൽ ഉപഭോക്താക്കൾ ഏറെയാണ്.

Director

Director

Kurumpumkattil Feeds (KC FEEDS)
കാലിത്തീറ്റ ഒരു അവലോകനം
WhatsApp Image 2022-11-05 at 4.30.13 PM

ഇന്ത്യയുടെ വളർച്ചാ നിരക്ക്, വരുമാന വർദ്ധനവ്, ജനസംഖ്യാ വർദ്ധനവ് എന്നിവ പരിഗണിക്കുമ്പോൾ 2022-ൽ പാലിന്റെ ആവശ്യകത ഏകദേശം 210 ദശലക്ഷം ടണ്ണോളം വരും. ഇന്ത്യയുടെ ശരാശരി വാർഷിക പാലുൽപ്പാദനം 3.7 ദശലക്ഷത്തിൽ നിന്നും 6 ദശലക്ഷം ടണ്ണിലേക്ക് ആയാൽ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ തീറ്റയുടെ ലഭ്യത കുറവ്, സ്ഥല പരിമിതികൾ, വിപണന തന്ത്രങ്ങളുടെ പോരായ്മകൾ, വർദ്ധിച്ചു വരുന്ന ചിലവുകൾ എന്നിവ ഈ മേഖലയെ വളരെ പ്രതികൂലമായി ബാധിക്കും.

ഇന്ന് പാലുൽപ്പാദനത്തിൻ്റെ ചിലവിൽ 50% കന്നുകാലികളുടെ തീറ്റച്ചിലവാണ്‌. ചിലവു ചുരുക്കാനുള്ള പ്രധാന പോംവഴിയാണ് ശാസ്ത്രീയ സന്തുലിത തീറ്റക്രമം. ഇത് പ്രാവർത്തികമാക്കുന്നതിലൂടെ കുറഞ്ഞ ചിലവിൽ കൂടുതൽ പാൽ ലഭിക്കുവാനും തീറ്റയുടെ പാഴ്ചിലവ് ഒഴിവാക്കാനും കർഷകർക്ക് സാധിക്കും. സംതുലിത തീറ്റയെന്നാൽ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ധാതുക്കൾ, ലവണങ്ങൾ, കൊഴുപ്പ് മുതലായ പോഷക ഘടകങ്ങൾ കന്നുകാലികളുടെ ആരോഗ്യത്തിന് ആവശ്യമായ അളവിൽ അടങ്ങിയ ആഹാരം എന്നാണർത്ഥം.

ഇവിടെയാണ് Kurumpumkattil Feeds( KC FEEDS) കാലിത്തീറ്റകളുടെ പ്രസക്തി, വർഷങ്ങളായുള്ള പഠനങ്ങളുടെ അടിസ്ഥാനത്തിൽ ശാസ്ത്രീയമായി നിർമ്മിച്ചെടുത്തിട്ടുള്ള Kurumpumkattil Feeds (KC FEEDS) ജൈവ കാലിത്തീറ്റകൾ ഉപയോഗിക്കുന്നതിലൂടെ തീറ്റച്ചിലവുകൾ 50% വരെ കുറക്കുവാൻ സാധിക്കുന്നു. കന്നുകാലികളുടെ പാലുത്പാദനവും ശരീരവളർച്ചയും ആരോഗ്യവും വർധിപ്പിക്കാൻ സഹായിക്കുന്ന പോഷക ഘടകങ്ങൾ അടങ്ങിയിട്ടുള്ള ജൈവ കാലിത്തീറ്റകൾ ഉയർന്ന ഗുണനിലവാരത്തോടുകൂടി കർഷകരിലേക്ക് ഇടനിലക്കാരില്ലാതെ Kurumpumkattil Feeds (KC FEEDS) നേരിട്ട് എത്തിക്കുന്നു.